സ്വര്‍ണത്തിനു വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍

തൃശൂര്‍: സ്വര്‍ണവള തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകന്‍ അറസ്റ്റില്‍. കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊന്ന കേസിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുലിലേക്ക് അന്വേഷണമെത്തിയത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യമുടെ ദേഹത്തുനിന്ന് സ്വര്‍ണവള മാത്രമാണ് നഷ്ടമായത്. വയോധികയ്ക്ക് പരിചയമുളള ആരോ ആണ് സ്വര്‍ണം പിടിച്ചുപറിച്ചതെന്നുംഅക്കാര്യം പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു.

ആശാരിപ്പണിക്ക് പോയിരുന്ന ഗോകുല്‍ കടുത്തമദ്യപാനിയാണ്. പണി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ മദ്യപിക്കാനുള്ള പണത്തിനാണ് മോഷണം നടത്തിയത്. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി.

Leave a Comment

More News