ചാനല്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍

കൊച്ചി: ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചു. ചാനല്‍ വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് തള്ളിയത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലക്ക് തുടരാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത് ശരിയായ നടപടിയാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

മീഡിയ വണ്‍ ചാനല്‍ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില പരാര്‍മശങ്ങളും വിധിയില്‍ ഉള്ളതായിട്ടാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ക്കു കൈമാറുന്നതിനെയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

Leave a Comment

More News