കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നിന്

കുവൈറ്റ് സിറ്റി : വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അരി, പഞ്ചസാര, പാല്‍, വെജിറ്റബിള്‍ ഓയില്‍, ടൊമാറ്റോ, പേസ്റ്റ്, കോഴി ഇറച്ചി തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും റേഷന്‍ ലഭിക്കും.

നേരത്തെ ദേശീയ ദിന അവധിദിനങ്ങള്‍ കണക്കിലെടുത്ത് സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് 6 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ എത്ര ജീവനക്കാര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News