പ്രവാസി ജീവനക്കാര്‍ക്കായി പിഎഫ് മോഡല്‍ സന്പാദ്യ പദ്ധതിയുമായി ദുബായ്

ദുബായ്: പൊതുമേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കായി സന്പാദ്യ പദ്ധതി അവതരിപ്പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ 2020ല്‍ സ്വദേശികള്‍ക്കായി ആരംഭിച്ച പദ്ധതിയുടെ ചുവടു പിടിച്ചാണ് പ്രവാസികള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്.

പ്രവാസികള്‍ക്ക് സേവന കാലാവധി കഴിയുന്‌പോള്‍ നല്‍കുന്ന ഏന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ്‌സ് നു പുറമെയാണ് സന്പാദ്യ പദ്ധതി തയ്യാറാക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നു അറിയിച്ചിട്ടുണ്ട്. പ്രവാസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സന്പാദ്യം പരമാവധി വര്‍ധിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സാന്പത്തിക വിപണിയിലെ വിവിധ സന്പാദ്യ പദ്ധതികളുടെ ഭാഗമാകാനാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുക.

അനില്‍ സി ഇടിക്കുള

 

Leave a Comment

More News