വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണം

കുവൈറ്റ് സിറ്റി : കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണമെന്ന് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അല്‍ മതാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ് .

നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത കാലയളവില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അനുദിനം കുറയുകയാണ്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസിആര്‍ നിബന്ധന പിന്‍വലിക്കാതിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News