11,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

ഫെബ്രുവരി 24 ന് മോസ്‌കോ ഉക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിനുശേഷം 11,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ഞായറാഴ്ച പറഞ്ഞു. ഉക്രേനിയൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതിനിടെ, ദീർഘദൂര ഹൈ-പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ ഉക്രെയ്നിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക വ്യോമതാവളം ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

“റഷ്യ സായുധ സേന ഉക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് തുടരുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

Leave a Comment

More News