ട്വിറ്റര്‍ ഓഫീസുകള്‍ മാര്‍ച്ച് 15 മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കും: സി.ഇ.ഒ. പരാഗ് അഗര്‍വാള്‍

സാന്‍ഫ്രാന്‍സിസ്‌ക്കൊ: (കാലിഫോര്‍ണിയ): പാന്‍ഡമിക്കിനെ തുടര്‍ന്ന് പൂര്‍ണ്ണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്റെ എല്ലാ ഓഫീസുകളും മാര്‍ച്ചു 15 മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാള്‍ അറിയിച്ചു.

ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ജീവനക്കാര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി വീടുകളിലിരുന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അതും സ്വാഗതം ചെയ്യുന്നതായും സി.ഇ.ഒ. പറഞ്ഞു. തിരഞ്ഞെടുക്കേണ്ടതു ജീവനക്കാരാണെന്നും, അതിന് അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എല്ലാവരേയും അതതു ഓഫീസുകളില്‍ കാണുന്നതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പാന്‍ഡമിക്കിനെ കുറിച്ചു ഭയാശങ്കകളില്ലെന്നും, രണ്ടുവര്‍ഷമായി അടഞ്ഞുകിടക്കുന്ന ഓഫീസുകള്‍ തുറക്കുന്നതു എല്ലാവര്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേ സമയം ‘വര്‍ക്ക് അറ്റ് ഹോം’ പൂര്‍ണ്ണമായും ഏപ്രില്‍ 4 മുതല്‍ അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
അമേരിക്കയില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയതാണ് ട്വിറ്റര്‍, ഗൂഗിള്‍ കമ്പനി അധികൃതരെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഗൂഗിളിലെ വളണ്ടിയര്‍വര്‍ക്ക് പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Comment

More News