കാനഡയിൽ നിന്ന് ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ശുഭ അഗസ്റ്റിൻ

ഒന്റാറിയോ – ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഗ്രാൻഡ് റിവർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ശുഭ അഗസ്റ്റിൻ.

2004 ൽ രൂപീകൃതമായ കാനഡ ഒന്റാറിയോ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റ്‌ ആയി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ശുഭ അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. ജി ആർ എം എയുടെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വിമൻസ് വിങ്ങിന്റെ കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശുഭ അഗസ്റ്റിൻ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു,

കേരളത്തിലെയും ഇവിടെയുമുള്ള വനിതകൾക്കും കുട്ടികൾക്കും വേണ്ടി ഫോമാ നടപ്പിലാക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാവുക എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

കഴിഞ്ഞ രണ്ടു ടേമുകളിലായി ഫോമാ വിമൻസ് ഫോറം ഫോമയുടെ മെമ്പർ അസോസിയേഷനുകളുടെ സഹായത്തോടെ കേരളത്തിൽ നൂറു കണക്കിന് നഴ്സിംഗ് വിദ്യാർഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസ സഹായമെത്തിക്കുന്നതു പോലെയുള്ള പ്രവർത്തനങ്ങൾ വളരെ പ്രശംസാവഹമാണെന്നും അതുപോലെതന്നെ ഫോമാ മയൂഖം ബ്യൂട്ടി പേജന്റ്‌ പോലെയുള്ള പരിപാടികൾ സമൂഹത്തിലെ സ്ത്രീകൾക്ക് അഭിമാനം നല്കുന്നവയാണെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ വനിതകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ആകർഷിക്കുവാൻ സാധിക്കുമെന്നും കരുതുന്നതായി ശുഭ അഭിപ്രായപ്പെട്ടു,

വാട്ടർലൂവിലെ ലോക്കൽ ഫുഡ് ബാങ്ക് അടക്കമുള്ള വിവിധ മേഖലകളിൽ ജി ആർ എം എ യുടെ കീഴിൽ നടപ്പിലാക്കിയ ചാരിറ്റി പ്രവർത്തനങ്ങളിലും വനിതകൾക്കും സ്കൂൾ വിദ്യാർഥികൾക്കും വേണ്ടി നടപ്പിലാക്കിയ വിവിധ പ്രോജെക്റ്റുകൾക്കും നേത്യത്വം നൽകിയ ട്രാക്ക് റെക്കോർഡുമായാണ് ശുഭ അഗസ്റ്റിൻ ഫോമയുടെ വിമൻസ് ഫോറത്തിലേക്ക് എത്തുന്നത്,.

ഒന്റാറിയോയിലെ വാട്ടർലൂവിലാണ് കുടുംബമായി താമസിക്കുന്നത്, ഭർത്താവ് ഉമ്മൻ തോമസ്. മകൾ ലെയ ഉമ്മൻ.

Print Friendly, PDF & Email

Leave a Comment

More News