ഷീല ചേറു ഫൊക്കാന വുമണ്‍ ഓഫ് ദി ഇയര്‍ 2022

ഫ്ലോറിഡ: ഫൊക്കാന വുമണ്‍ ഓഫ് ദി ഇയര്‍ ആയി ശ്രീമതി ഷീല ചെറു തിരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന പ്രസിഡന്റ് ജേക്കബ് പടവത്തില്‍ അറിയിച്ചു.

ഷീല ചെറുവിന്റെ ആത്മാര്‍ത്ഥത നിറഞ്ഞതും അര്‍പ്പണ ബോധത്തോടെയുമുള്ള സാമൂഹിക സേവനവും, തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുമായ നേതൃത്വ ഗുണങ്ങളുമാണ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണമായതെന്നു ഫൊക്കാന പ്രസിഡന്റിനോടൊപ്പം ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ എബ്രഹാം കളത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബോബി ജേക്കബ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സ്ത്രീകളെ ഫൊക്കാന എക്കാലവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളതായും എല്ലാ സ്ത്രീ ജനങ്ങള്‍ക്കും ഫൊക്കാനയുടെ വുമണ്‍സ് ഡേ ആശംസകള്‍ അറിയിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Leave a Comment

More News