അയോവയില്‍ ഹൈസ്കൂളിന് പുറത്ത് വെടിവെപ്പിൽ ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു

ഡെസ് മോയിന്‍സ് (അയോവ): അയോവയിലെ ഈസ്റ്റ് ഹൈസ്‌കൂളിന് പുറത്ത് തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ ഒരു കൗമാരക്കാരൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡെസ് മോയിൻസ് പോലീസ് ഓഫീസർമാരും ഫയർ ഡിപ്പാർട്ട്‌മെന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ഉച്ചയ്ക്ക് 2:48 ഓടെ സംസ്ഥാന തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ഈസ്റ്റ് ഹൈസ്‌കൂളിൽ എത്തിയതായി പോലീസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സ്കൂള്‍ പരിസരത്ത് വെടിവയ്പ്പ് നടക്കുന്നതായുള്ള നിരവധി കോളുകൾ വകുപ്പിന് ലഭിച്ചതായി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സർജന്റ് പോൾ പാരിസെക് പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ മൂന്ന് കൗമാരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരകളിൽ ഒരാൾ മരിച്ചു, മറ്റ് രണ്ട് പേർ ആശുപത്രിയിൽ തുടരുകയാണ്, അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാതെ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

വെടിയുതിർത്തത് സ്കൂള്‍ പരിസരത്തുകൂടി കടന്നുപോയിരുന്ന ഒരു വാഹനത്തിൽ നിന്നാണെന്ന് തോന്നുന്നു, വെടിവയ്‌പ്പ് നടക്കുന്ന സമയത്ത് ആക്രമണത്തിനിരയായവര്‍ സ്‌കൂൾ കെട്ടിടത്തിന് പുറത്തായിരുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.

വെടിവയ്പ്പിന്റെ പ്രാഥമിക റിപ്പോർട്ടുകൾക്ക് ശേഷം ഈസ്റ്റ് ഹൈസ്കൂള്‍ താൽക്കാലികമായി പൂട്ടിയതായി ഡെസ് മോയിൻസ് പബ്ലിക് സ്‌കൂൾ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. ഡെസ് മോയിൻസ് പോലീസും പബ്ലിക് സേഫ്റ്റി ഓഫീസർമാരും വിദ്യാർത്ഥികളെ ഉടൻ പിരിച്ചുവിടാൻ സ്കൂളിന് അനുമതി നൽകി.

സംശയിക്കപ്പെട്ടവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. എത്ര പ്രതികളെ അറസ്റ്റ് ചെയ്തെന്നോ അവർ ആരൊക്കെയാണെന്നോ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.

തോക്കുകൾ ഉപയോഗിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അമേരിക്കയിൽ സര്‍‌വ്വസാധാരണ സംഭവമാണ്.

ഭൂരിഭാഗം അമേരിക്കക്കാരും ആയുധ നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തമാക്കണമെന്ന് വാദിച്ചിട്ടും, ശിഥിലമായ തോക്ക് നിയമങ്ങളും ആയുധങ്ങൾ വഹിക്കാനുള്ള അവകാശവും പ്രചാരത്തിലുള്ള ആയുധങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു.

Print Friendly, PDF & Email

Leave a Comment

More News