കൂറുമാറ്റം: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്ത് അംഗം എം.കെ. ടിസിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അയോഗ്യയാക്കി. നിലവില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വര്‍ഷത്തേക്കാണ് വിലക്ക്.

ടിസി നിലവില്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ആയതിനാല്‍ അംഗത്വത്തിന് പുറമെ പ്രസിഡന്ററ് സ്ഥാനവും നഷ്ടമാകും. രാജകുമാരി പഞ്ചായത്ത് അംഗം പി.ടി. എല്‍ദോ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി.

2015 നവംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ടിസി ജയിച്ചത്. 2019 സെപ്റ്റംബര്‍ 17 നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ കാലുവാരി യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു. വിപ്പ് ലംഘിച്ച് മത്സരിച്ച ഇവര്‍ ജയിച്ച് പ്രസിഡന്റ് ആയി. ഇതിനെതിരെയായിരുന്നു എല്‍ദോ പരാതിപ്പെട്ടത്.

Leave a Comment

More News