അമ്മൂമ്മയുടെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ മുക്കിക്കൊലപ്പെടുത്തിയ ഒന്നര വയസ്സുകാരിയുടെ സംസ്‌കാരം നടത്തി

കൊച്ചി: ഹോട്ടലില്‍ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സംസ്‌കാരം. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 6.15 ഓടെ അങ്കമാലി കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നോറയുടെ സംസ്‌കാരം നടന്നു. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.

സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്‌സി (52)യുടെ കാമുകനും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്. കുട്ടിയെ ലോഡ്ജിലെ ശുചിമുറിയിലെ ബക്കറ്റില്‍ വെള്ളംനിറച്ച് തലകുനിച്ച് നിറുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സി തന്നിലേക്ക് അടുക്കാന്‍ ശ്രമിക്കുകയും ഇതിനായി കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News