മിനിമം ചാര്‍ജ് 12 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്.

ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News