കുവൈറ്റില്‍ കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍ ഇനി സഹേല്‍ ആപ്പ് വഴി

കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത ജാലകമായ സഹേല്‍ ആപ്ലിക്കേഷനില്‍ തൊഴില്‍ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

ഇതോടെ സ്വകാര്യ മേഖലയിലെ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയും വിദേശിയുമായ ഏതൊരു തൊഴിലാളിക്കും തൊഴിലുടമക്കെതിരെ പരാതി നല്‍കുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസും പുരോഗതിയും തൊഴിലാളിക്കു തന്നെ പരിശോധിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സഹല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഒരൊറ്റ ക്ലിക്കിലൂടെ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് നാവിഗേറ്റ് ചെയ്തും ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതിന് മള്‍ട്ടി-സ്റ്റെപ്പ് സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ആപ്ലിക്കേഷനില്‍ ഒരു കോണ്‍ടാക്റ്റ് ബോക്‌സ് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്കായുള്ള സേവന ആപ്പ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. മന്ത്രാലയങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമുള്ള നിരവധി സേവനങ്ങള്‍ താമസങ്ങളില്ലാതെ വേഗത്തില്‍ ലഭ്യമാകുന്നതിനാല്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സഹല്‍ ആപ്പ് ഏറെ പ്രയോജനം ചെയ്യും.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News