കിഴക്കമ്പലം ദീപു വധക്കേസ്: : സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്ന ജഡ്ജിക്ക് രാഷ്ട്രീയ ബന്ധമെന്ന് ആരോപണം; ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ദീപുവിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതി മാറ്റണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജില്‍ നിന്നും നീതി കിട്ടുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ദീപു മരിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത സൈനുദ്ദീന്‍, ബഷീര്‍, അബ്ദുറഹ്മാന്‍, അസീസ് എന്നിവര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്.

Leave a Comment

More News