ഒന്നര വയസ്സുള്ള കുഞ്ഞിന് തെറ്റായ മരുന്ന് നൽകി; നഴ്‌സിനെതിരെ രക്ഷിതാക്കൾ പരാതി നൽകി

മലപ്പുറം: വണ്ടൂരിലെ സർക്കാർ താലൂക്ക് ആശുപത്രിയിൽ ഒന്നര വയസുള്ള കുഞ്ഞിന് തെറ്റായ മരുന്ന് നൽകിയതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് കുട്ടിക്ക് മരുന്ന് മാറ്റി നൽകിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ രാവിലെ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട കുട്ടിയെ വണ്ടൂരിലെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. ചുമയ്‌ക്ക് നൽകിയ മരുന്ന് നൽകുന്നതിന് പകരം മറ്റൊരു മരുന്നാണ് നഴ്‌സ് കുട്ടിക്ക് നൽകിയത്. മരുന്ന് ശരീരത്തിൽ പ്രവേശിച്ചതോടെ കുഞ്ഞ് തളർന്നു. ഉടൻ തന്നെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News