ട്രോളി ബാഗിൽ 13 കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 13 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ അൻസാരി, ഷരീഫ്, ഫൈസൽ, സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഘത്തെയാണ് എക്സൈസ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിരോധിത വസ്തുക്കളുമായി ഓട്ടോയിൽ കയറാൻ ശ്രമിക്കവേയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അറസ്റ്റിലായവർക്ക് ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചരിത്രമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News