പി.എഫ് വായ്പയ്ക്ക് അപേക്ഷിച്ച അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ക്ഷണിച്ച് പിടിയിലായ നോഡല്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍. വിനോയ് ചന്ദ്രന്‍ ഗയിന്‍ പി എഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു..

കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്‌മെന്റ് എസ്-മൂന്ന് വിസ്മയയില്‍ ആര്‍. വിനോയ് ചന്ദ്ര (43)നെകിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു.
സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു. സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചത്.

Print Friendly, PDF & Email

Leave a Comment

More News