വിദ്യാർഥി ഭവനം ലൈബ്രറി ഉദ്ഘാടനം ചെയ്തു

വിദ്യാർഥി ഭവനം ലൈബ്രറി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എസ്.ഐ.ഒ കേരള സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തിൽ സജ്ജമാക്കിയ ലൈബ്രറി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.എം അംജദ് അലി അദ്ധ്യക്ഷത വഹിച്ചു.

സ്റ്റുഡൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. ദാവൂദ്, എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, യൂത്ത് ഇന്ത്യ യു.എ.ഇ പ്രതിനിധി ഫാറൂഖ് മുണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ കേരള ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ സ്വാഗത പ്രഭാഷണവും വിദ്യാർഥി ഭവനം മാനേജർ ബാസിത് താനൂർ നന്ദി പ്രസംഗവും നിർവഹിച്ചു. ചടങ്ങിൽ എസ്.ഐ.ഒ സംഘടിപ്പിച്ച മാപ്പിള ഹാൽ ഓൺലൈൻ മെഗാക്വിസ് വിജയികളെ ആദരിച്ചു.

Leave a Comment

More News