രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കും; പി.സന്തോഷ് കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. മൂന്നാമത്തെ സീറ്റ് സഭയിലെ അംഗബലം അനുസരിച്ച് യു.ഡി.എഫിന് ലഭിക്കും.

ഇടതു മുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എല്‍ജെഡി, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സിപിഐയ്ക്ക് സീറ്റ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശിച്ചത്.

അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News