കൗണ്‍സലിംഗിനെത്തിയ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി കസ്റ്റഡിയില്‍

പത്തനംതിട്ട: കൗണ്‍സിലിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വൈദികന്‍ കസ്റ്റഡിയില്‍. 17 കാരിയെ ഉപദ്രവിച്ചതിന് പോക്‌സോ കേസില്‍ വൈദികനെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കൂടലിലെ വീട്ടില്‍ നിന്നാണ് വൈദികന്‍ പോണ്ട്‌സണ്‍ ജോണിനെ കസ്റ്റഡിയിലെടുത്തത്.

കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയാണ് പോണ്ട്‌സണ്‍ ജോണ്‍. ഈ മാസം 13നാണ് പീഡനം. പഠനത്തില്‍ മോശമായ പെണ്‍കുട്ടിയെ അമ്മയാണ് കൗണ്‍സിലിംഗിനായി വൈദികന്റെ അടുക്കലെത്തിച്ചത്.

കൗണ്‍സിലിംഗിനിടെ വൈദികന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചറിയിച്ചു. സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട വനിതാ പോലീസ് സംഘമാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

Print Friendly, PDF & Email

Leave a Comment

More News