ആളിപ്പടർന്ന കാട്ടുതീയിൽ ഡപ്യൂട്ടി സാര്‍ജന്റ് ബാർബറ ഫിൻലേക്കു ദാരുണാന്ത്യം

ഈസ്റ്റ്‌ലാന്റ് (ടെക്സസ് ): ടെക്സസ്സിലെ ഈസ്റ്റ് ലാൻഡ് കൗണ്ടിയിൽ മാർച്ച് 17 മുതൽ ആളിപ്പടർന്നിരുന്ന കാട്ടുതീയിൽ പെട്ടു ഡെപ്യൂട്ടി സാര്‍ജന്റ് ബാർബറ ഫിൻലേക്കു (51) ദാരുണാന്ത്യം. ഈസ്റ്റ് ലാൻഡ് കൗണ്ടിക്ക് സമീപമുള്ള പ്രദേശങ്ങളിലെ അൻപതോളം വീടുകൾ പൂർണമായും കത്തിനശിക്കുകയും നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു

ഗതാഗത നിയന്ത്രണത്തിനും ആളുകളെ ഒഴിപ്പിച്ചതിനും ശേഷം വീട്ടിലേക്കു തിരിച്ചു പോകുന്നതിനിടയിലാണ് ഡെപ്യൂട്ടിയുടെ കാർ അറിയാതെ അഗ്നി ആളിപടരുന്ന പ്രദേശത്തേക്ക് പ്രവേശിച്ചത്. കനത്ത പുകയും ഇരുട്ടും കാരണം ഇവർക്കു കൃത്യമായി സ്ഥലം ഏതെന്നു മനസിലാക്കാൻ കഴിഞ്ഞില്ല. രാത്രി ഒൻപതുവരെ ഇവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. അതിനുശേഷം ബന്ധം നഷ്ടപെട്ട ഇവരുടെ സ്വകാര്യ വാഹനം അഗ്നിഗോളങ്ങൾ വിഴുങ്ങിയ നിലയിൽ അടുത്ത ദിവസം കാണപ്പെടുകയായിരുന്നു. ഫോർട്ട്‌വര്‍ത്തില്‍ നിന്നും 90 മൈൽ അകലെയുള്ള ഫാം ടു മാർക്കറ്റ് റോഡിലായിരുന്നു സംഭവം.

2013 ലാണ് ഇവർ ഈസ്റ്റ്‌ലാന്റ് കൗണ്ടി ഷെരിഫ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവും മൂന്നു കുട്ടികളും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം. ടെക്സാസ് ഗവർണർ, ലാൻഡ് കമ്മീഷണർ എന്നിവർ ഇവരുടെ വിയോഗത്തിൽ അനുശോചിച്ചു.

Print Friendly, PDF & Email

Leave a Comment

More News