വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലത്. സില്‍വര്‍ ലൈനെതിരായ സമരം ചങ്ങനാശേരി കേന്ദ്രീകരിച്ചെന്ന് കോടിയേരി

കണ്ണുര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്നത് ആസൂത്രിത സമരമെന്ന് സി.പി.എം സംസ്ഥാന സെ്രകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ആസൂത്രണം. മാടപ്പള്ളിയില്‍ സമരത്തിന് കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും എത്തിയിരുന്നു. വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണ്. സര്‍വേ കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതി വരില്ലെന്നാണ് ഇവരുടെ വിചാരം. കോണ്‍ഗ്രസിന് കല്ലുകള്‍ വേണമെങ്കില്‍ സി.പി.എം എത്തിച്ചുനല്‍കാം. നൂറുവര്‍ഷം പഴയ സമരമുറ സ്വീകരിച്ചിട്ട് കാര്യമില്ല.

പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുക തന്നെ ചെയ്യും. സര്‍വേ നടത്തിയ സ്ഥലങ്ങളെല്ലാം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതികള്‍ ഇല്ലാതാകില്ല. അങ്ങനെയാണെങ്കില്‍ എല്ലാ പദ്ധതികളുടെയും തറക്കല്ല് മാറ്റിയാല്‍ മതിയല്ലോ. കോണ്‍ഗ്രസിന്റെ കാലത്ത് ഇട്ട കല്ലുകള്‍ അതുപോലെ തന്നെ കിടക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.

Leave a Comment

More News