വ്യാജരേഖ ചമച്ച് കാറ് തട്ടിയെടുക്കാന്‍ ശ്രമം; ഭൂമി തട്ടിപ്പുകേസില്‍ അറസ്റ്റിലായ സുനില്‍ ഗോപിക്കെതിരേ പുതിയ പരാതി

കോയമ്പത്തൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്‍കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും പരാതിക്കാരന്‍ പറയുന്നു. കാറ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനില്‍ ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുനില്‍ ഗോപിയുടെ കൂട്ടുപ്രതികള്‍ പണം മടക്കി നല്‍കിയെന്നും 26 ലക്ഷമാണ് പോലീസിന്റെ സാന്നിധ്യത്തില്‍ മടക്കി നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഭൂമി തട്ടിപ്പുകേസില്‍ സുനില്‍ ഗോപിയെ കോയമ്പത്തൂരില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥലം വില്‍പ്പന നടത്തി പണം തട്ടിയെന്നാണ് കേസ്.

 

Leave a Comment

More News