ഹൈക്കമാന്‍ഡും വിലക്കി: സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ.വി. തോമസിനും എഐസിസി അനുമതി നല്‍കിയിരുന്നില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു. കെ. റെയില്‍ അടക്കമുളള വിഷയങ്ങളില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോള്‍ നേതാക്കള്‍ സി.പി.എം വേദിയില്‍ എത്തുന്നത് ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കുമെന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തു.

നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ നടപടി എടുക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്നും േകാണ്‍ഗ്രസ് അധ്യക്ഷ അനുമതി നല്‍കാത്തതിനാല്‍ താന്‍ പങ്കെടുത്തില്ലെന്നും അതുകൊണ്ട് അക്കാര്യം വാര്‍ത്തയായില്ലെന്നുമാണ് തരൂരിന്റെ നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്ക് തന്നെ ക്ഷണിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News