എസ്‌ഐഒ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: എസ്.ഐ.ഓ സംസ്ഥാന കമ്മിറ്റി ‘അല്ലാഹുവിൻ്റെ അതിരുകൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്’ എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിനിൻ്റെ ഭാഗമായി ‘അറിവ്, നൈതികത; ആധുനികതയിലെ സംഘർഷങ്ങളും ഇസ്‌ലാമും’ എന്ന വിഷയത്തിൽ എസ്.ഐ.ഓ ജില്ലാ കമ്മിറ്റി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.

വിദ്യാർത്ഥി ഭവനം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. തഫ്സൽ ഇഅ്‌ജാസ്, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ വിഷയാവതരണം നടത്തി. റിസർച്ച് വകുപ്പ് കൺവീനർ ഇർഷാദ് പേരാമ്പ്ര അദ്ധ്യക്ഷതയിൽ നടന്ന ചർച്ചാ സംഗമത്തിൽ മൻഷാദ് മനാസ് സമാപനം നിർവ്വഹിച്ചു.

Leave a Comment

More News