സില്‍വര്‍ ലൈന്‍: കോഴിക്കോട് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ടുപോകുന്ന പോലീസ് വണ്ടി ബ്രേക്ക് ഡൗണായി; ഡീസലടിക്കാന്‍ പിരിവെടുത്ത് പ്രവര്‍ത്തകര്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു കൊണ്ടുപോകാന്‍ എത്തിച്ച പോലീസ് വണ്ടി ബ്രേക്ക് ഡൗണായി. ഇതോടെ പ്രവര്‍ത്തകരെ ബസില്‍ നിന്നിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി. പോലീസിനെ കൂക്കിവിളിച്ച പ്രവര്‍ത്തകര്‍ ഡീസലടിക്കാന്‍ പണം പിരിവെടുത്ത് നല്‍കി.

ഒരു പോലീസ് വാഹനം നന്നാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് ടി.സിദ്ദിഖ് പരിഹസിച്ചു. പ്രവര്‍ത്തകര്‍ മഗ്ഗും തുണിവിരിച്ചും പിരിവെടുത്ത് പണം പോലീസുകാര്‍ക്ക് മുന്നില്‍ തുണിയില്‍ വിരിച്ചുനല്‍കി.

Print Friendly, PDF & Email

Leave a Comment

More News