തങ്കമ്മ ഉലഹന്നാന്‍ പേരുക്കുന്നേല്‍ (93) അന്തരിച്ചു

രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍) ഭാര്യ തങ്കമ്മ ഉലഹന്നാന്‍ (93) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.

പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത്‌ പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്.

മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന്‍ ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്‍), ഡിലക്‌സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ).

മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന്‍ വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട് ചേര്‍പ്പുങ്കല്‍, ആനീസ് വിതയത്തില്‍ അങ്കമാലി, ജോസ് പാലാംതട്ടേല്‍ കടപ്ലാമറ്റം, ജോര്‍ജ് തൈക്കൂട്ടം പാലാ, ആശ കോന്നാത്ത് തിരുവല്ല, ലിന്‍ഡ കുമ്പുളുങ്കല്‍ അമ്മഞ്ചേരി, ഡോമിനി തുണ്ടത്തില്‍ രാമപുരം.

 

Leave a Comment

More News