കോടതി ഉത്തരവും പാഴായി; സെക്രട്ടേറിയറ്റില്‍ ഹാജരായത് 176 ജീവനക്കാര്‍

തിരുവനന്തപുരം: ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റില്‍ കാര്യമായ ഹാജരുണ്ടായില്ല. 176 പേരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലെ ചീഫ് സെക്രട്ടറിയടക്കം 32 പേരാണ് ഹാജരായിരുന്നത്. 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്.

മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും പരിമിതമായ എണ്ണം ജീവനക്കാരാണ് എത്തിയത്. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. ആലപ്പുഴ, കോഴിക്കോട് കലക്ടറേറ്റ്, നെയ്യാറ്റിന്‍കര സിവില്‍ സ്‌റ്റേഷന്‍ എന്നിവിടളിലേക്ക് എത്തിയ ജീവനക്കാരെ തടഞ്ഞു.
എന്തുനടപടിയുണ്ടായാലും ഇന്ന് ജോലിക്ക് കയറില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍.

കാല്ലം ഹൈസ്‌കൂള്‍ ജംഗഷ്‌നില്‍ കെ.എസ്.ആര്‍.ടി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ബസില്‍ കൊടിയും സ്ഥാപിച്ചു. അതുവഴി വന്ന ഓട്ടോറിക്ഷകള്‍ തടയുന്ന സമരാനുകൂലികള്‍ നേതാക്കള്‍ക്ക് സഞ്ചരിക്കാനുള്ള ഓട്ടോകള്‍ മാത്രം കടത്തിവിട്ടു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് വാഹനങ്ങളില്‍ നിന്ന് ഇറക്കിവിടുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി വരെ നീളും.

Print Friendly, PDF & Email

Leave a Comment

More News