മദ്യനയത്തില്‍ ആശങ്കയുണ്ട്, തിരുത്തല്‍ വേണമെന്ന് ജോസ് കെ.മാണി

കോട്ടയം: മദ്യ നയത്തില്‍ തിരുത്തല്‍ വേണമെന്ന് ജോസ് കെ. മാണി എംപി. മദ്യ നയത്തില്‍ ആശങ്കയുണ്ടെങ്കില്‍ തിരുത്തല്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്താവന. ചില ഇടങ്ങളില്‍ ആശങ്കയുണ്ട്. തിരുത്തേണ്ടതെങ്കില്‍ തിരുത്തണം. കെ റെയില്‍ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളില്‍ തെറ്റിധാരണ പരത്താന്‍ ശ്രമം നടക്കുന്നുണ്ട്.-ജോസ് കെ മാണി പറഞ്ഞു

അതേസമയം, പുതിയ നയം അനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങും. സൈനിക അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്.

ബാറുകളുടെ വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍വിസ് ഡെസ്‌ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. ബ്രുവറി ലൈസന്‍സും അനുവദിക്കും. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Comment

More News