മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷുഹൈബ് തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. കാറില്‍ സഞ്ചരിച്ച അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജലീല്‍ പിറ്റേന്ന് രാത്രിയോടെ മരിച്ചു. സംഘം കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

മഞ്ചേരി നഗരസഭ 16ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു മുസ്ലീം ലീഗ് നേതാവ് കൂടിയായ ജലീല്‍.

Print Friendly, PDF & Email

Leave a Comment

More News