കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യാസ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

കോതമംഗലം: കന്യാസ്ത്രീ മഠത്തില്‍ ഒരു സന്യാസ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോതമംഗലം എസ്എച്ച് സമൂഹത്തിലെ അന്നു അലക്സി (21) നെയാണ് കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് അന്നു അലക്‌സ്‌

ഏപ്രില്‍ ഒന്നിന് രാത്രി10.15 വരെ മഠത്തിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. രാത്രി 11ന് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് ചാപ്പലില്‍ അന്നുവിനെ കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Comment

More News