ലംബോർഗിനി ഇടിച്ചുതെറിപ്പിച്ച യുവതിയുടെ കുടുംബത്തിനു 18.8 മില്യൺ നഷ്ടപരിഹാരം

കലിഫോർണിയ: മുപ്പത്തഞ്ചു മൈൽ വേഗതയുള്ള റോഡിൽ നൂറു മൈൽ വേഗതയിൽ ലംബോർഗിനി ഓടിക്കുകയും റെഡ് സിഗ്‌നലിൽ വാഹനം നിർത്താതെ ഇടത്തോട്ട് തിരിച്ചതിനെതുടർന്നു അവിടെ നിർത്തിയിട്ടിരുന്ന ലക്സ് സെഡാനിൽ ഇടിച്ചതിനെതുടർന്നു യുവതി മരിച്ച കേസിൽ 18.8 മില്യ‌ൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായതായി ഡാനിയേൽ ഗേയ്സി അറിയിച്ചു.

2021 ഫെബ്രുവരി 17 നു വെസ്റ്റ് ലോസ്ആഞ്ചലസിലായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്ന കൗമാരക്കാരനു അപകടത്തിൽ സാരമായി പരിക്കേറ്റുവെങ്കിലും വിദഗ്ധ ചികിത്സയെ തുടർന്നു സുഖം പ്രാപിച്ചിരുന്നു. കേസിൽ പ്രതിയായ കൗമാരക്കാരനു കഴിഞ്ഞ വർഷം കോടതി ഏഴു മുതൽ ഒന്പതു മാസം വരെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ഡാളസ് ജയിലിലാണ്.

മൾട്ടിമില്യണയർ ബിസിനസ് മാൻ ജെയിംസ് കറിയുടെ മകനാണ് ഈ കൗമാരക്കാരൻ.

കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ട മോനിക്ക മുനോസിന്‍റെ കുടുംബം കേസ് ഫയൽ ചെയ്തത്. അപകടത്തിനു അഞ്ച് സെക്കൻഡിനു മുന്പ് ലംബോർഗിനി 86 മൈൽ വേഗതയിലായിരുന്നു. എന്നാൽ ഗാസ് ലെഡൽ നൂറു ശതമാനമായിരുന്നു. രണ്ട് സെക്കൻഡ് മുന്പ് വാഹനത്തിന്‍റെ വേഗത 106 മൈൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ ‌ഉദ്ധരിച്ചു അറ്റോർണി വിശദീകരിച്ചു.

കൗമാരക്കാരന്‍റെ പിതാവും വിധിയെ സ്വാഗതം ചെയ്തു. ഈ തുകയെങ്കിലും അപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് സഹായകരമാകട്ടെ എന്നു അദ്ദേഹം കൂട്ടിചേർത്തു.

Print Friendly, PDF & Email

Leave a Comment

More News