വിവാഹമോചന കേസ് കോടതിയിലിരിക്കേ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: ഭാര്യയുടെ ബന്ധു വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഭാര്യാവീടിനു മുന്‍പില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കോഴിക്കോട് കൊളാവി പാലം സ്വദേശി അനില്‍ കുമാറാണ് ഭാര്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്. പിന്നീട് ഇയാള്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീ പിടിച്ചു. നേരത്തെയും ഇയാള്‍ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Leave a Comment

More News