സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് എഐസിസി അനുമതിയില്ല

ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും എഐസിസി അറിയിച്ചു.

കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്റെ ഓഫീസ് പ്രതികരിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പക്ഷേ, പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എഐസിസി തീരുമാനം അനുസരിച്ചായിരിക്കുമെന്നാണ് കെ വി തോമസ് പ്രതികരിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാര്‍ട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

നേരത്ത, എഐസിസി നേതൃത്വത്തിന്റെ അഭിപ്രായ പ്രകാരം സിപിഎം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന സെമിനാറില്‍ നിന്നും പിന്മാറുന്നതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്നാണ് സോണിയ ഗാന്ധി തരൂരിനോടും കെ വി തോമസിനോടും നിര്‍ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തരൂര്‍ ഔദ്യോ?ഗികമായി സ്ഥിരീകരിച്ചത്. വിലക്ക് സംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെ വി തോമസിന്റെയും പ്രതികരണം.

Print Friendly, PDF & Email

Leave a Comment

More News