ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സോജന്‍ മാത്യു (പ്രസിഡന്റ്), ബാബു ചാക്കോ (വൈസ് പ്രസിഡന്റ്), ബിജോ തോമസ് (സെക്രട്ടറി), അലന്‍ സെബാസ്റ്റ്യന്‍ ( ജോയിന്റ് സെക്രട്ടറി), ജിന്റോ ജോയി (ട്രഷറര്‍), പി.ജെ. ജോസ് ( ജോയിന്റ് ട്രഷറര്‍), ജിജി മാത്യു (ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍), അനീറ്റ് സിബി (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) എന്നിവരെയും പത്ത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും പത്ത് അംഗ വിമന്‍സ് ഫോറം അംഗങ്ങളെയും ഏഴ് അംഗ ഉപദേശക ബോര്‍ഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ബാബു അഗസ്റ്റിന്‍ പാറയാനിയും ജെയ്‌സണ്‍ കാളിയാനിയും തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

വഫ്ര ലേക്ക് റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ കുടുംബങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിനു പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അഡ്വ. ലാല്‍ജി ജോര്‍ജ്, ട്രഷറര്‍ പി. അനീഷ് , ജനറല്‍ കണ്‍വീനര്‍ ബിജോ തോമസ് , ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജി മാത്യു, വൈസ് പ്രസിഡന്റ് ടോം എടയോടിയില്‍, ജോയിന്റ് സെക്രട്ടറി നോമ്പിന്‍ ചാക്കോ, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അംഗങ്ങള്‍ക്കും കുടുംബത്തിനും ചടങ്ങില്‍ യാത്രയയപ്പു നല്‍കി. മുന്പ് പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച സുനില്‍ കുമാറിനും കുടുംബത്തിനും ട്രഷറര്‍, ഓഡിറ്റര്‍ സ്ഥാനങ്ങള്‍ വഹിച്ച സ്മിജോ കെ. ഫ്രാന്‍സിസിനും കുടുംബത്തിനും മുന്‍ സാല്‍മിയ ഏരിയ കണ്‍വീനര്‍ അനീഷ് കാപ്പിലിനും കുടുംബത്തിനും ടോം ആന്റണിക്കും കുടുംബത്തിനും ബിനോയ് തോമസിനും കുടുംബത്തിനും അഖില സിജോയ്ക്കും കുടുംബത്തിനും ആണ് മൊമെന്റോ നല്‍കി ആദരിച്ചത്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News