നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി((90) അന്തരിച്ചു. ഇന്ന് രാവിലെ അഞ്ചോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

Leave a Comment

More News