മൂന്നു പേര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഈ വിഭാഗത്തിനുള്ള 2023-ലെ നൊബേൽ സമ്മാനം പിയറി അഗസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ. ഹള്ളിയർ എന്നിവർക്ക് സംയുക്തമായി ലഭിച്ചു.

ഇലക്ട്രോണുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഈ ബഹുമതി ലഭിച്ചത്. ദ്രവ്യത്തിലെ ഇലക്ട്രോണുകളുടെ ചലനാത്മകത പഠിക്കാൻ പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിച്ച പരീക്ഷണാത്മക രീതികൾക്കാണ് അവാർഡ് ലഭിച്ചത്. ഈ ഫിസിക്‌സ് മേഖലയിൽ നോബേല്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ ഹള്ളിയർ.

കഴിഞ്ഞ വർഷം ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം അലൈൻ ആസ്പെക്‌റ്റ്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്‌ലിംഗർ എന്നിവർക്ക് സംയുക്തമായി ലഭിച്ചു. അലൈൻ ആസ്പെക്റ്റ് ഒരു ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനാണ്, ജോൺ എഫ്. ക്ലൗസർ ഒരു അമേരിക്കൻ ശാസ്ത്രജ്ഞനും ആന്റൺ സീലിംഗർ ഒരു ഓസ്ട്രിയൻ ശാസ്ത്രജ്ഞനുമാണ്. ഈ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News