മിനി ജോസഫിനെ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മിറ്റി മെമ്പറായി കല നാമനിർദ്ദേശം ചെയ്തു

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരളം അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമാ വെസ്റ്റേൺ റീജിയൻ നാഷണൽ കമ്മിറ്റി മെമ്പറായി മിനി ജോസഫിനെ നാമനിർദ്ദേശം ചെയ്തു.

കലയുടെ കമ്മിറ്റി മെമ്പറായി പ്രവർത്തിക്കുന്ന മിനി താമസിക്കുന്ന കമ്മ്യൂണിറ്റിയുടെ ഹോം ഓണേഴ്‌സ് അസോസിയേഷൻ മെമ്പറായും സേവനം അനുഷ്ടിച്ചു വരുന്നു. റെജിസ്‌റ്റേർഡ് നേഴ്‌സ് ആയ മിനി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെൽത്തിന്റെ ലൈസൻസിങ്ങ് ആന്റ് സെർട്ടിഫിക്കേഷൻ സെക്ഷനിൽ ഡിസ്ട്രിക്ട്്അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുന്നു.

ഫോമയുടെ വെസ്റ്റേൺ റീജിയൻ വുമൺസ് ഫോറം സെക്രട്ടറിയായും, വെസ്റ്റേൺ റീജിയൻ കമ്മ്യൂണിറ്റിയുടെ മയൂഖം പ്രതിനിധിയായി പിന്നീട് രാജിവെച്ച് മയൂഖത്തിൽ മത്സരാർത്ഥിയായി, ഇൻലാൻഡ് എമ്പയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്, അസോസിയേഷൻ വുമൺസ് ഫോറം കോർഡിനേറ്ററായും പ്രവർത്തിച്ചു പരിചയ സമ്പത്തുമായാണ് മിനി ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് കടന്നു വരുന്നത്.

Leave a Comment

More News