ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമവും, വാർഷിക യോഗവും

ന്യൂജേഴ്സി: ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, വാർഷികയോഗം ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യഅതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ പിതാവിന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി.

മാർച്ച് 27- ന് ഞായറാഴ്ച നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു.

ബഹുമാനപ്പെട്ട തോമസ് തറയിൽ പിതാവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു. പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിൽ എല്ലാ പൂർവ എസ്‌. ബി, അസംപ്‌ഷന്‍ കുടുംബാങ്ങൾക്കും തന്റെ നന്ദിയും, സ്നേഹവും അറിയിച്ചതോടൊപ്പം, എസ്ബി കോളജിൻറെ ഉത്ഭവത്തിന്‌ നമ്മുടെ പൂർവീകർ നൽകിയ സംഭാവനകളെക്കുറിച്ചും, ഇന്ന് അതിന്റെ ഫലം അനുഭവിക്കുന്ന നമ്മുടെയൊക്കെ ഉത്തവാദിത്വത്തെക്കുറിച്ചും, കർത്തവ്യത്തെക്കുറിച്ചും, എസ്.ബി കോളേജിന്റെ വികസന പദ്ധതികളിൽ നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ പങ്കാളിത്തം എന്ത് രീതിയിൽ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ചും ഓർമ്മിപ്പിച്ചു സംസാരിച്ചു.

പൂർവ വിദ്യാർത്ഥികലായിരുന്നു ഇടവക വികാരി ബഹുമാനപ്പെട്ട ഫാ. ടോണി പുല്ലുകാട്ട്, ബാൾട്ടിമോർ സെൻറ് അൽഫോൻസാ ചർച് വികാരി റവ. ഫാ. വിൽസൺ കണ്ടംകേരി, ഫാ.ജോസഫ് അലക്സ് എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു.

സമ്മേളനത്തിൽ ഈവർഷം വർഷം സമ്മറിൽ ട്രൈസ്റ്റേറ്റ് (ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് )മേഖലകളിലെയും, ഫിലാഡെല്ഫിയയിലെയും പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് റോക്ക്‌ലാന്റിൽ വച്ച് താങ്ക്സ് ഗിവിങ് ഡിന്നർ നടത്താനും യോഗത്തിൽ തീരുമാനമായി.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ടോം പെരുമ്പായിലിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി പ്രൊഫ. ജോർജ്ജ് മാത്യുവിനേയും, ട്രഷറർ ആയി ജോജോ ചിറയിൽ, സെക്രട്ടറിയായി പ്രിയ മാത്യു എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അയവിറക്കുന്നതിനും, പൂർവകാല കലാലയ സ്മരണകളും, പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും, സുഹൃദ്ബന്ധങ്ങളും, പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന ഈ സൌഹൃദസംഗമം മറക്കാനാവാത്ത അനുഭവമായിമാറി.

തോമസ് കോലോക്കോട്ടിന്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ അവസാനിച്ചു. തുടർന്ന് താങ്ക്സ് ഗിവിങ്ങ് ഡിന്നറും നൽകപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News