കവര്‍ച്ചാശ്രമത്തിനിടെ വെടിയേറ്റ് ഒരു വീട്ടിലെ രണ്ടു പേര്‍ മരിച്ചു

ആര്‍ലിംഗ്ടണ്‍ (ഡാളസ്): തിങ്കളാഴ്ച ആര്‍ലിംഗ്ടണിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്നതിനിടയില്‍ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് വെടിയേറ്റു- വെടിയേറ്റവരില്‍ രണ്ടു പേര്‍ മരിച്ചതായും, മൂന്നാമതൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായും ആര്‍ലിംഗ്ടണ്‍ പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ നിരവധി 911 കോളുകളാണ് സമീപവാസികളില്‍ നിന്നും ലഭിച്ചത്. സംഭവസ്ഥലത്തെത്തിയെ പോലീസ് വീട് പരിശോധിച്ചപ്പോള്‍ 84 വയസ്സുള്ള ഒരാള്‍ വീടിനകത്തു കൊല്ലപ്പെട്ട നിലയിലും, രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റു നിലത്തും കിടക്കുന്നതായി കണ്ടെത്തി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 41 വയസ്സുള്ള മാത്യു തോമസ് സ്റ്റുവര്‍ട്ട് അധികം താമസമില്ലാതെ മരിച്ചു. 67 വയസ്സുള്ള സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇവരെ പിന്നീട് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു.

വെടിവെച്ചതിന്റെ കാരണം വ്യക്തമല്ലെന്നും, വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി തുടരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രതിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെ കുറിച്ചു വിവരം ലഭിച്ചാല്‍ 911 ലൊ, പോലീസിലോ വിവരണം അറിയിക്കണമെന്ന് ടെറന്റ് കൗണ്ടി ഷെറിഫ് അറിയിച്ചു. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ചു കൊല്ലപ്പെട്ടത് പരിക്കേറ്റ സ്ത്രീയുടെ മുന്‍ ഭര്‍ത്താവും മകനുമാണെന്ന്അറിയുന്നു.

Leave a Comment

More News