നവകേരള ബസുമായി മുഖ്യമന്ത്രി എത്തുമ്പോള്‍ വഴിയോര കച്ചവടക്കാരെ കണ്ടേക്കരുതെന്ന് പോലീസ്

ഇടുക്കി: നവകേരള സദസ് ബസുമായി മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ വഴിയോര കച്ചവടക്കാരെ കണ്ടേക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തി വെക്കണമെന്നാണ് പോലീസിന്റെ നിർദേശം.

ഈ മാസം പത്തിനാണു മുട്ടം ഊരക്കുന്നു ക്നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാന ദിവസം. അന്ന് ഉച്ചകഴിഞ്ഞു തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പെട്ടിക്കടകൾ യാത്രാ തടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്.

പ്രധാന പെരുന്നാളിനു കച്ചവടം നടന്നില്ലെങ്കിൽ കട പൂട്ടിപ്പോകുമെന്നാണ് വ്യാപാരികൾ പറയുന്നത്. എല്ലാ വർഷവും തിരുനാൾ ദിനങ്ങളിൽ റോഡരികിൽ വ്യാപാരം നടക്കാറുണ്ട്.

Print Friendly, PDF & Email

Leave a Comment

More News