കെ.വി.തോമസിനെ പോലെയുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടി; സ്വാഗതം ചെയ്ത് എന്‍സിപി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന് എന്‍സിപിയിലേക്ക് ക്ഷണം. തോമസിന് എന്‍സിപിയിലേക്ക് വരാമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ വ്യക്തമാക്കി. അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തോമസിനെതിരേ നടപടിക്ക് നടക്കുന്ന നീക്കം അപമാനകരമാണെന്നും പി.സി.ചാക്കോ വ്യക്തമാക്കി.

കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തോമസിനോട് വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെ പാര്‍ട്ടി നേരത്തെ തന്നെ വിലക്കിയിരുന്നു.

 

 

 

 

Leave a Comment

More News