മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരാണ് മേലാറ്റൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. താമസസ്ഥലത്ത് നിന്ന് കുട്ടികളെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെ, പെണ്‍കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്. മേലാറ്റൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വരുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Comment

More News