സുബൈര്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ പിടിയില്‍

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂവരെയും രഹസ്യ കേന്ദ്രത്തില്‍വച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ പേര് ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവില്‍ കഴിഞ്ഞവരെയാണ് പോലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന.

വിഷുദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈറിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ചിലര്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.

Leave a Comment

More News