ബില്‍ അടക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദനം

കോഴിക്കോട്: പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതിന്റെ പേരിലാണ് വീട്ടുടമ മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന്‍ രമേശന്‍
പറയുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി.

ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Print Friendly, PDF & Email

Leave a Comment

More News