കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിച്ച ബാലികയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്.

മദ്യലഹരിയില്‍ ബസില്‍ കയറിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News