നെടുമ്പാശേരി വഴി ഈ വര്‍ഷം 8,000 പേര്‍ ഹജ് തീര്‍ഥാടനത്തിന്

നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാന്പ് വഴി എണ്ണായിരത്തോളം പേര്‍ ഈവര്‍ഷം ഹജ് തീര്‍ഥാടനം നടത്തും. കേരളത്തിനു പുറമെ തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശേരി വഴി പുറപ്പെടും. കേരളത്തില്‍നിന്നു മാത്രം 5,747 പേര്‍ക്കാണ് അവസരം.

ഇന്ത്യയില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി ആകെ 56,601 പേര്‍ക്കാണ് ഹജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ അനുമതിയുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഇന്ത്യയില്‍ നിന്നു ഹജ് തീര്‍ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര.

മേയ് 31 മുതല്‍ ജൂണ്‍ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയിന്റ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സിയാലില്‍ കഴിഞ്ഞദിവസം അവലോകനയോഗം ചേര്‍ന്നു.

Leave a Comment

More News