മലപ്പുറം: രാജ്യത്ത് ഭരണകൂടം ആസൂത്രിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടയുടെ അവസാനത്തെ ഉദാഹരണം മാത്രമാണ് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ ഓഫീസിൽ നടന്ന ഇ.ഡിയുടെ റെയ്ഡ്.
വംശീയവും -ന്യൂനപക്ഷ വിരുദ്ധവുമായ സർക്കാർ നടപടികൾക്ക് ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അഭിപ്രായപ്പെട്ടു.
കേരളത്തെ ഭീകരയിലേക്ക് തള്ളിവിടാനായി നിരന്തര ശ്രമം നടത്തുന്നത് ആർ.എസ്.എസും സംഘ് പരിവാറുമാണ്. കളളപ്പണവും, ഹവാല ഇടപാടുകളും, മാരകായുധങ്ങളും, സ്ഫോടകവസ്തുക്കളുമായും സംസ്ഥാനത്ത് പിടിക്കപ്പെട്ട സംഘ് പരിവാർ പ്രവർത്തകരും നേതാക്കളും നിരവധിയാണ്.
തികച്ചും ജനാധിപത്യ വിരുദ്ധമായ സംഘ് പരിവാർ – ഭരണകൂട വേട്ടക്കെതിരെ ജനകീയ പ്രതിരോധങ്ങൾ ഉയർന്ന് വരണം.രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ ഉപയോഗിച്ചത് ഇ.ഡി.യെയായിരുന്നു.
ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത മുസ്ലിം നേതാക്കൾക്കളിൽ പലർക്കും കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഭരണകൂടത്തിൻ്റെ പുതിയ നീക്കമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
ജനറൽ സെക്രട്ടറിമാരായ അഡ്വ അമീൻ യാസിർ, ഹാദീഹസൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
സാബിറ ശിഹാബ്, സബീൽ ചെമ്പ്രശ്ശേരി, സുജിത്.പി., അജ്മൽ ഷഹീൻ, ഷിബാസ് പുളിക്കൽ, ടി അനീസ്, വി കെ മുഫീദ, എം. ഇ അൽത്താഫ്, റമീസ് ചാത്തല്ലൂർ, വി കെ മാഹിർ, സി എച്ച് ഹംന, പി കെ.ഷബീർ, ഷാറൂൺ അഹമ്മദ്, നസീഹ മലപ്പുറം, റിതിഷ്ണ രാജ് തുടങ്ങിയവർ സംബന്ധിച്ചു.