ദേശീയ അവധി ദിവസങ്ങളിലും മതപരമായ ഉത്സവങ്ങളിലും ഡ്രൈ ഡേകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് ദേശീയ അവധി ദിവസങ്ങളിലും മതപരമായ ഉത്സവങ്ങളിലും ഡ്രൈ ഡേ പ്രഖ്യാപിക്കാറുണ്ട്. സാംസ്കാരികവും മതപരവുമായ വികാരങ്ങളെ മാനിക്കുന്നതിനായാണ് രാജ്യമെമ്പാടും ഡ്രൈ ഡേ പ്രഖ്യാപിക്കുന്നത്. ഇനി മുതല്‍ ഹോളി ഉത്സവ ദിനത്തിലും മദ്യശാലകൾ അടച്ചിരിക്കും.

2025-ലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡ്രൈ ഡേകള്‍:

  • മാർച്ച് 14 (വെള്ളിയാഴ്ച), ഹോളി: രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്ന നിറങ്ങളുടെ ഉത്സവം. ഈ ദിവസം മദ്യശാലകൾ അടച്ചിരിക്കും.
  • മാർച്ച് 31 (തിങ്കൾ), ഈദ്-ഉൽ-ഫിത്വര്‍: റമദാൻ അവസാനത്തിൽ ഇന്ത്യയിലുടനീളം ആഘോഷിക്കുന്നു. ഈ ദിവസം മദ്യശാലകൾ അടച്ചിരിക്കും.
  • ഏപ്രിൽ 6 (ഞായർ), രാമനവമി: ശ്രീരാമന്റെ ജന്മദിനാഘോഷം.
  • ഏപ്രിൽ 10 (വ്യാഴം), മഹാവീര ജയന്തി: ഭഗവാൻ മഹാവീരന്റെ ജന്മദിനാഘോഷം.
  • ഏപ്രിൽ 14 (തിങ്കൾ), അംബേദ്കർ ജയന്തി: ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം.
  • ഏപ്രിൽ 18 (വെള്ളി), ദുഃഖവെള്ളി: രാജ്യമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ആചരിക്കുന്ന ഉത്സവം.
  • മെയ് 1 (വ്യാഴം), മഹാരാഷ്ട്ര ദിനം: സംസ്ഥാന രൂപീകരണത്തിന്റെ സ്മരണയ്ക്കായി മഹാരാഷ്ട്രയിൽ ആഘോഷിക്കുന്നു.
  • മെയ് 12 (തിങ്കൾ), ബുദ്ധപൂർണ്ണിമ: ഭഗവാൻ ബുദ്ധന്റെ ജന്മദിനാഘോഷം.
  • ജൂൺ 7 (ശനി), ഈദ്-ഉൽ-സുഹ: മുസ്ലീങ്ങളുടെ പുണ്യ ദിനം.
  • ജൂലൈ 6 (ഞായർ), മുഹറം, ആഷാഡി ഏകാദശി ദിവസങ്ങളിൽ മദ്യവിൽപ്പനശാലകൾ അടച്ചിരിക്കും.
  • ജൂലൈ 10 (വ്യാഴം), ഗുരുപൂർണിമ: ആത്മീയ ഗുരുക്കന്മാരെ ആദരിക്കുന്നതിനുള്ള ഒരു ദിവസം.

ലൈസൻസുള്ള കടകളിൽ മദ്യവിൽപ്പന നിയന്ത്രിക്കുന്ന പ്രത്യേക ദിവസങ്ങളാണ് ഡ്രൈ ഡേകൾ. ഈ ദിവസങ്ങൾ സാധാരണയായി ദേശീയ അവധി ദിനങ്ങൾ, മതപരമായ ഉത്സവങ്ങൾ, തിരഞ്ഞെടുപ്പ് ദിവസങ്ങൾ എന്നിവയോടൊപ്പമാണ് വരുന്നത്. ബിഹാർ, ഗുജറാത്ത്, നാഗാലാൻഡ്, മിസോറാം, ലക്ഷദ്വീപ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News